മോഹങ്ങള്‍
ഷാജി എസ് നായര്‍, പള്ളത്ത് കളം, പുലാപ്പറ്റ
ഇരുമ്പഴിക്കൂട്ടിലെ പൈങ്കിളി ചിലച്ചു
നിന്‍ ജീവിതമെന്തേ താളം പിഴച്ചുവോ?
ഉത്തരം കൊടുപ്പതിനര്‍ഹനല്ല ഞാന്‍
എങ്കിലും വാ മോഴികളിടറുന്നു കണ്ഠനാളത്തില്‍.
ജീവിതം മോഹനം നിത്യ സങ്കീര്‍ത്തനം
മോഹത്തിന്‍ മേലുള്ളനന്ത പ്രയാണം.
ഈ വഴിത്താരയില്‍ മോഹങ്ങള്‍ പൂക്കുന്നു
ആ വഴിത്താരയില്‍ സ്വപ്നങ്ങള്‍ കായ്ക്കുന്നു
എന്‍റെ പൂന്തോട്ടത്തില്‍ വിരിഞ്ഞൊരു പൂവിനെ
സ്നേഹിച്ചു ഞാനെന്‍റെ ജീവനെപ്പോലെ.
എത്രയോ മോഹനം എത്ര ചേതോഹരം
സ്നേഹത്തിന്‍ മൊട്ടു വിരിയുന്നതോര്‍ക്കെ ഞാന്‍ !
നിമിഷം മരിക്കുമീ ഹൃദയത്തുടിപ്പില്‍,
പ്രേമം തളിര്‍ക്കുന്നെന്‍ അകതാരിനുള്ളില്‍.
മോഹങ്ങള്‍ പെരുകുന്നു മേഖം കണക്കെ
പെയ്തോഴിയുന്നോര്‍ത്തില്ല മാരിയെപ്പോലെ.
ഇവളെ വരിക്കുന്നെന്‍ മനതാരിനുള്ളില്‍
കാക്കും ഞാനെന്‍റെ ജീവിതാന്ത്യം വരെ
മഴക്കാറു മൂടുന്നു മാനം നീളെ
പെയ്തൊഴിയുന്നു മോഹങ്ങള്‍ മഴത്തുള്ളി പോലെ
മറക്കേണ്ട മോഹവും വെടിയേണ്ട സ്വപ്നവും
ചോല്ലുന്നെന്നോടുറവുകള്‍ ഓര്‍ത്തവള്‍
ആയിരം പൂക്കളെ കാറ്റു തഴുകുന്നു
ഈ പൂവിലെന്തേ തഴുകാന്‍ മറന്നു
ഇനിയെന്‍ പൂവേ നിന്നോടൊരു ചോദ്യം -
ചോദിപ്പൂ ഞാന്‍ ……..
നിനക്കീ പാടാനറിയാത്ത കാകനെ വേണോ?
മധുരമായ് പാടുന്ന കുയിലെനെ വേണോ?
വര്‍ണ്ണം വിതറുന്ന പൂന്തേന്‍ നുകരുന്ന
ശലഭങ്ങളോടുല്ലസിക്കും വേളയില്‍
നീയീ തോഴനാം കാകനെ മറന്നീടുമോ
എങ്കിലും വീണ്ടുമാശിപ്പൂ ഞാന്‍
ഇനിയൊരു ജന്മത്തിലാ പൂങ്കാവനത്തില്‍
ഞാനുമൊരു പൂവായ് പിറക്കും
പാട്ടിന്‍റെ താളത്തില്‍ നൃത്തം ചവിട്ടാന്‍
പൂങ്കാറ്റുമെന്നെ തുണക്കും
തീരുമോ ജീവിതം ശലഭം കണക്കെ
ഇത്രയും മോഹങ്ങളിനി ബാക്കി നില്‍ക്കെ
അന്നീ പറയുന്ന പൂവുണ്ടാകുമോ?
അന്നീ ഭൂമിയില്‍ വസന്തമുണ്ടാകുമോ?


















അഭിപ്രായങ്ങള്‍