കാലാവസ്ഥ

September 6, 2010, 2:10 am
Mostly cloudy
Mostly cloudy
23°C
real feel: 23°C
current pressure: 1011 mb
humidity: 78%
wind speed: 4 km/h WSW
wind gusts: 11 km/h
sunrise: 5:43
sunset: 18:00
 

Mingle Users

24 Users - Show All

Powered by Small Mingle Icon Mingle


Zodiac Calculator

  • Enter your birthday
  • Powered by Adeel’s Astrology

‘വിഷ്ണുലോകത്തിലെ’ മനോഹര ഗാനങ്ങള്‍

കസ്തൂരീ..., ചിത്രം: വിഷ്ണുലോകം, ഗാന രചന: കൈതപ്രം, സംഗീതം: രവീന്ദ്രന്‍, സംവിധാനം: കമല്‍, അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഉര്‍വശി, ശാന്തികൃഷ്ണ (Video Courtesy: YouTube.Com)

‘വിഷ്ണുലോകം’ സിനിമയെക്കുറിച്ച് കമല്‍ മനസ്സു തുറക്കുന്നു

Part - III (Video Courtesy: istream.in derived from YouTube.Com)

'വിഷ്ണുലോകത്തില്‍' ദിലീപ് : കമല്‍

ദിലീപ് സഹ സംവിധായകനായി സിനിമയിലേക്ക് കടന്നു വരുന്നത് 'വിഷ്ണുലോകം' എന്ന ചിത്രത്തിലൂടെയാണ്. അതിനെക്കുറിച്ച്‌ കമലും ദിലീപും മനസ്സ് തുറക്കുന്നു.....(Video Courtesy: istream.in derived from YouTube.Com)




പരിസര വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

മറ്റു വാര്‍ത്തകള്‍

Most watched videos in India today











നീര്‍മാതളങ്ങള്‍ ഇനിയും പൂക്കുമോ?

madhavi

പ്രശസ്ത കഥാകാരിയും കവയിത്രിയുമായ കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ വേര്‍പാടിന്റെ വേദന അനുഭവിച്ചറിയുകയാണ് ഭാരതം ഇപ്പോള്‍, പ്രത്യേകിച്ച് നമ്മള്‍ കേരളീയര്‍. നീര്‍മാതളം പൂക്കുന്നതും കാത്തിരുന്ന അവരുടെ ചിന്തകള്‍, സ്വപ്നങ്ങള്‍, ദുഃഖങ്ങള്‍, വേവലാതികള്‍, ആഗ്രഹങ്ങള്‍ അങ്ങിനെ എല്ലാം നമ്മള്‍ അവരുടെ രചനകളിലൂടെ സ്പര്‍ശിച്ച് അറിഞ്ഞിട്ടുണ്ട്. അവ നമുക്കിവിടെ പങ്കു വക്കാം. കഥകളുടെ ലോകത്ത് നിന്ന് കഥയില്ലായ്മയുടെ ലോകത്തേക്ക് ചിറകടിച്ചുയര്‍ന്നു പറന്നു പോയ ആ സ്നേഹപ്പക്ഷി നിറച്ച സൌരഭ്യം ഇവിടെങ്ങും നിറഞ്ഞു നില്‍ക്കും, ഈ ഭൂമിമലയാളം ഉള്ള കാലം വരെ. നീര്‍മാതളങ്ങള്‍ ഇനിയും പൂത്തുലയട്ടെ!

[book id='1' /]

» » 
abdussalam
kamalasurayyah

Why did the kamala surayya embraced Islam?pls implement the dialogue among the thinkers. 

 » »
സുരേന്ദ്രന്‍ കണ്ണൂര്‍
മലയാളത്തിന്റെ മാധവിക്കുട്ടി

“ഞാന്‍ മരിക്കുമ്പോള്‍ എന്‍റെ മാംസവും അസ്ഥികളും വലിച്ചെറിയാതെ അവ ഒന്നിച്ചു കൂട്ടിയിട്ടാല്‍ ആ മണം പറയും ജീവിതവും സ്നേഹവും എത്ര വിലപ്പെട്ടതാണെന്ന്” എന്ന മാധവിക്കുട്ടിയുടെ വാക്കുകള്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സ്ത്രീയുടെ മാനസീകവും ബൌദ്ധികവുമായ ഉയിര്ത്തെഴുന്നേറ്റമാണ് ചൂണ്ടിക്കാണിക്കുന്നത്. ലൈംഗികതയും പ്രേമവും പുരുഷമേധവിത്വത്തില്‍ എരിഞ്ഞടങ്ങിയപ്പോള്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള തന്റെ തൃഷ്ണയെ സമൂഹത്തിനു മുന്നിലേക്ക് മറയില്ലാതെ വലിച്ചെറിഞ്ഞ ഒരു വലിയ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. മേല്‍കോയ്മയുടെ മതിലുകള്‍ തകര്‍ത്തു തന്റെ മനസ്സിന്റെ സ്വപ്നങ്ങളും തേങ്ങലുകളും ഒരു ചുടു നിശ്വാസമായി കവിതകളിലേക്കും ചെറു കഥകളിലേക്കും ആവാഹിച്ച് തന്റേതായ അസ്തിത്വം തേടിയലഞ്ഞു, പ്രേമിച്ചും ജീവിച്ചും കൊതി തീരാതെ ഒടുവില്‍ മരണത്തിനു മുന്നില്‍ സര്‍വതും സമര്‍പിച്ച ആ മഹാ സാഹിത്യകാരിക്ക് എന്‍റെ ഒരു പിടി കണ്ണീര്‍ പൂക്കള്‍ !

 » »

sathish.
എന്നും പൂക്കുന്ന മാതളം …

പ്രേമത്തിന്‍ടെ വരികള്‍ കൊണ്ട് മലയാളത്തെ ഉമ്മ വെച്ച പ്രിയപ്പെട്ട കഥാകാരി…എന്നുമെന്നും മായാതെ നില്‍ക്കുന്ന മാധുര്യമായി മാധവികുട്ടി മലയാളമനസ്സില്‍ നിറഞ്ഞു നില്‍ക്കും

 » »

Share and Enjoy:
  • Print
  • Facebook
  • Yahoo! Buzz
  • Twitter
  • Google Bookmarks
  • email
  • Add to favorites
  • Google Buzz
  • IndianPad
  • LinkedIn
  • Live
  • MSN Reporter
  • NewsVine
  • Orkut
  • PDF
  • RSS

You must be logged in to post a comment.

Cricket Score

നിര്യാതരായി

പുലാപ്പറ്റ: ഗുരുവായൂര്‍ പുന്നത്തൂര്‍ കോവിലകത്ത് കുട്ടന്‍രാജ (വലിയരാജ-90) അന്തരിച്ചു. ഭാര്യ: പുലാപ്പറ്റ കുതിരവട്ടം സ്വരൂപത്തില്‍ രാധതമ്പാട്ടി. സഹോദരങ്ങള്‍: കൊച്ചുകുട്ടന്‍രാജ, കുഞ്ഞനുജന്‍ രാജ, പരേതരായ ഉണ്ണിരാജ, കൊച്ചുണ്ണിരാജ.

പുലാപ്പറ്റ: പുലാപ്പറ്റ മുണ്ടൊള്ളി പാലക്കില്‍ അയ്യപ്പന്‍കുട്ടി (68) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: വത്സല. മക്കള്‍: സജിത്, സജിത, സംഗീത. മരുമക്കള്‍: പ്രിയ, മോഹന്‍ദാസ്, കൃഷ്ണദാസ്.

പുലാപ്പറ്റ: പരേതനായ ചെട്ടിയംകുന്നത്ത് (പ്രസാദ്) രാമഗുപ്തന്റെ ഭാര്യ ജാനകിയമ്മാള്‍ (82) അന്തരിച്ചു. മക്കള്‍: രാജേന്ദ്രന്‍, പ്രേമഗുപ്ത. മരുമക്കള്‍: പത്മ, അശോക്‌ ഗുപ്ത.

കരിമ്പ: വാഴമ്പുറം ഇറച്ചിതൊടി വീരാന്റെമകന്‍ മുഹമ്മദ് (52) അന്തരിച്ചു. ഭാര്യ: ആസിയ. മക്കള്‍: റഹീമ, ഉമ്മര്‍, റംല, റസീന. മരുമക്കള്‍: മുഹമ്മദ്കുട്ടി അഷ്‌റഫി, നൗഷാദ്. സഹോദരങ്ങള്‍: ഹംസ, ആയിഷക്കുട്ടി, സാലിഹ.

കല്ലടിക്കോട്: പറക്കലടി കുന്നുംപുറത്ത് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (80) അന്തരിച്ചു. കോതമംഗലം പോത്താനിക്കാട് തെക്കേതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ ലിസി ഫ്‌ളവര്‍, ഗ്രേസി, പരേതനായ ബേബി, സിസിലി, ജോളി (ജി.എല്‍.പി.എസ്. കല്ലടിക്കോട്), ബെന്നി, ഫ്രാന്‍സിസ്. മരുമക്കള്‍: ജോര്‍ജ് (റിട്ട. എച്ച്.എം. മൈലക്കൊമ്പ്), ജോസ് പെരിങ്ങഴ, മിനി, റാണി. ശവസംസ്‌കാരം ശനിയാഴ്ച 8.30 ന് കരിമ്പ മേരീമാത പള്ളി സെമിത്തേരിയില്‍.

കല്ലടിക്കോട്: കളിപ്പറമ്പില്‍ സെയ്തുമുഹമ്മദ് (72) അന്തരിച്ചു. ഭാര്യ: കുഞ്ഞീരുമ്മ. മക്കള്‍: ഹുസൈനാര്‍, നാസര്‍, അബ്ദുള്‍സമദ്, സാബിറ, അസമാവി. മരുമക്കള്‍: ഹയറുന്നീസ, നൂര്‍ജഹാന്‍, ഷമീന, നിസാബുദ്ദിന്‍, ഹംസ.

കല്ലടിക്കോട്: ഇടക്കുറുശ്ശി വട്ടുകളത്തില്‍ പരേതനായ മാത്യുവര്‍ഗീസിന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു. മക്കള്‍: ഏലിക്കുട്ടി, അന്നമ്മ, വര്‍ഗീസ്, മാത്യു, ലിസി, ത്രേസ്യാമ്മ. മരുമക്കള്‍: തോമസ്, ജോര്‍ജ്, അച്ചാമ്മ, ചിന്നമ്മ, ഷാജി, ജോസഫ്.

കാരാകുറുശ്ശി: ആനക്കാപ്പറമ്പില്‍ അയ്യപ്പന്‍ചെട്ടിയാര്‍ (88) അന്തരിച്ചു. ഭാര്യ: മീനാക്ഷി, മകള്‍: വിജയകുമാരി. മരുമകന്‍: സുന്ദരന്‍.

കോങ്ങാട്: കോങ്ങാട് കന്നുകാലിച്ചന്തയുടെ എതിര്‍വശമുള്ള കടയുടെ വരാന്തയില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. അമ്പതുവയസ്സ് തോന്നിക്കും. വലതു പുരികത്തിന്റെ മുകളില്‍ കാക്കപ്പുള്ളി, ഇതുകണ്ണിന്റെ ഇടതുഭാഗത്ത് കറുത്ത മറുകുണ്ട്. കോങ്ങാട്‌പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആസ്​പത്രി മോര്‍ച്ചറിയില്‍.

കല്ലടിക്കോട്: ഇടക്കുറുശ്ശി വാവാനിക്കുന്നേല്‍ കോന്തി (95) അന്തരിച്ചു. മക്കള്‍: തങ്കപ്പന്‍, സരസമ്മ, ഓമന, രാജപ്പന്‍, പൊന്നമ്മ, സോമന്‍. മരുമക്കള്‍: രാധാമണി, പ്രഭാകരന്‍, വിലാസന്‍, ഓമന, പരേതനായ ശ്രീനിവാസന്‍, ഷീല.