പുലാപ്പറ്റ.കോം ചെറു വാര്‍ത്തകള്‍ ക്ഷണിക്കുന്നു. വാര്‍ത്തകള്‍ ഇവിടെ ടിക്കര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടും. വാര്‍ത്തകള്‍ അയക്കേണ്ട വിലാസം: pulappatta@pulappatta.com
 
colorumbrella

Photo Courtesy: CSE

കാലവര്‍ഷം കേരളത്തെ കൈവിടുകയാണോ? ’മകയിരത്തില്‍ മതി മറന്നു പെയ്യും, തിരുവാതിരയില്‍ തിരിമുറിയാതെ പെയ്യും’ എന്നാണു പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നുവച്ചാല്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യേണ്ടിയിരുന്നത് ഈ രണ്ടു ഞാറ്റു വേലകളില്‍ ആയിരുന്നു എന്നു ചുരുക്കം. പക്ഷേ ഈ രണ്ടു ഞാറ്റുവേലകളും കടന്നു പോകുമ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ഇടവപ്പാതിയില്‍ പ്രതീക്ഷിച്ചതിലും മുപ്പതു ശതമാനം കുറവ് മഴയാണ് ലഭ്യമായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ മഴ മേഘങ്ങള്‍ വടക്കോട്ട്‌ നീങ്ങാന്‍ തുടങ്ങും. അതുകൊണ്ട് തന്നെ ഇനി ഏക പ്രതീക്ഷ ഇനിയങ്ങോട്ടുള്ള ദിവസങ്ങളും പിന്നെ തുലാവര്‍ഷവുമാണ്.

മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു എന്നു മാത്രമല്ല പെയ്യുന്ന മഴയ്ക്ക് ശക്തി കൂടിവരുന്ന പുതിയ ഒരു പ്രവണത കൂടി കാലവര്‍ഷത്തില്‍ കടന്നു കൂടിയിരിക്കുന്നതായി കാണാം. എന്നുവച്ചാല്‍ കൂടുതല്‍ ജലം ഒരു ഉപകാരവുമില്ലാതെ ഒഴുകി നഷ്ടപ്പെടുകയും അവ വിളകളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഇതു കാരണമാവുന്നു. ആഗോള താപനമായിരിക്കാം ഇതിനു കാരണമെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. ഈ പ്രവണത ജലസ്രോതസ്സുകളെയും അതിനോട് ബന്ധപ്പെട്ട മറ്റു വിഷയങ്ങളെയും പ്രതികൂലമായി ബാധിക്കും. ജലക്ഷാമം നേരിടും. ഭൂഗര്‍ഭ ജല സമ്പത്ത് ഇല്ലാതാവും.

ബംഗാള്‍ ഉള്‍ക്കടലില്‍ ഉരുത്തിരിഞ്ഞ വ്യതിയാനങ്ങളും വടക്കേ ഇന്ത്യയില്‍ നിന്നുള്ള ചൂട് കാറ്റും ആണ് മഴ കുറയാനുള്ള മറ്റു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വേഴാമ്പലിനെ പോലെ മഴയെ മാത്രം ആശ്രയിച്ചു കഴിയുന്ന കര്‍ഷകരും അതുപോലെ കുടിവെള്ളം കാത്തിരിക്കുന്ന ജനങ്ങളും ഇനി എന്തു ചെയ്യും? മാത്രവുമല്ല കേരളത്തില്‍ ഉല്പാതിപ്പിക്കുന്ന വൈദ്യുതി ഇവിടുത്തെ ജലസ്രോതസ്സുകളെ മാത്രം ആശ്രയിച്ചിരിക്കുന്നു. ചുരുക്കത്തില്‍ മഴയില്ലെങ്കില്‍ പാചകം ചെയ്യാന്‍‍ അരിയും പച്ചക്കറികളും ഇല്ല, കുടിക്കാന്‍ വെള്ളമില്ല, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നും തന്നെ ഇല്ല എന്നതാണ് അവസ്ഥ. ഇങ്ങിനെ തുടര്‍ന്നാല്‍ കുടിവെള്ളത്തിനു പോലും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഒരു ദുരവസ്ഥ ഏറെ വിദൂരത്തല്ല. അങ്ങിനെ ഒരു അവസ്ഥ ഉണ്ടായാല്‍ കേരളത്തിന്‍റെ ഗതി എന്തായിരിക്കും എന്ന് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ്.

കുറവ് മഴ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത് കുടിവെള്ള ലഭ്യതയെയാണ്. ഏറ്റവും കൂടുതല്‍ മഴ (മൊത്തം ഇന്ത്യയില്‍ ലഭിക്കുന്ന മണ്‍സൂണ്‍ മഴയുടെ ഇരട്ടി) ലഭിക്കുന്ന സംസ്ഥാനമായിട്ടും ഇവിടെ കുടിവെള്ളത്തിനു ദൌര്‍ലഭ്യം നേരിടുന്നത്‌ ഒരു തരത്തില്‍ പറഞ്ഞാല്‍ അത്യന്തം നാണക്കേട്‌ തന്നെ. കേരളത്തിന്‍റെ മിക്ക പ്രദേശങ്ങളിലും കുടി വെള്ള ദൌര്‍ലഭ്യം വളെരെയധികം രൂക്ഷമാണ്. കുടവും ബക്കറ്റും പാത്രങ്ങളും ആയി ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് നാം പലയിടത്തും കാണുന്നത്.

കേരളത്തിന്‍റെ ഭൂ ഘടനയുടെ പ്രത്യേകത മൂലം ഇവിടെ പെയ്യുന്ന മഴവെള്ളം ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ വാര്‍ന്നൊഴുകി പുഴകളിലും കടലിലും എത്തിച്ചേരുന്നു എന്നും ഈ കാരണം കൊണ്ട് തന്നെയാണ് ഇവിടെ ഇത്രയും ജലക്ഷാമം നേരിടേണ്ടി വരുന്നതെന്നും പറയപ്പെടുന്നു. കാരണം ഇതാണെങ്കില്‍‍ ഇതിനൊരു പരിഹാരമില്ലേ? ഉണ്ട് എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയാം: മഴവെള്ള സംഭരണം തന്നെ. നമുക്ക് ലഭിക്കുന്ന മഴവെള്ളം സംഭരിച്ച് വക്കുക എന്നുതന്നെയാണ് അതിനുള്ള ഏക പരിഹാരം.

മഴവെള്ള സംഭരണം പലതരത്തില്‍ ആകാം. ഇന്ന് മലയാള മനോരമ അടക്കം പല സ്ഥാപനങ്ങളും മഴ വെള്ള സംഭരണത്തെ കുറിച്ച് പ്രചാരണം ‍ നടത്തുന്നുണ്ട്. അവര്‍ നിര്‍ദ്ദേശിക്കുന്ന പോലെ ചെയ്താല്‍ ഈ പ്രശ്നം ഒരു പരിധി വരെ  ഒഴിവാക്കാവുന്നതെ ഉള്ളൂ. കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ്‌ റൂള്‍സ് 1999 പ്രകാരം മുനിസിപ്പാലിറ്റികളില്‍ പുതിയതായി നിര്‍മിക്കുന്ന എല്ലാ കെട്ടിടങ്ങളും മഴവെള്ള സംഭരണം നടത്തണമെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഈ സംരംഭം മുനിസിപ്പാലിറ്റികളില്‍ മാത്രം ഒതുക്കാതെ നാം ഓരോരുത്തരും മുന്‍കൈ എടുത്തു നടത്തേണ്ടിയിരിക്കുന്നു. കുടിവെള്ള വിതരണം ഗവണ്മെന്റിന്റെ മാത്രം ഉത്തരവാദിത്തം ആയി നമ്മള്‍ കാണരുത്. ജന പങ്കാളിത്തത്തോടെ മാത്രമേ മാറ്റങ്ങളും പുരോഗമനങ്ങളും കൈവരികയുള്ളൂ.

മഴ വളരെ അപൂര്‍വമായി ലഭിക്കുന്ന രാജസ്ഥാനില്‍ ഇത്തരം ജനപങ്കാളിത്തത്തോടെ ഉള്ള മഴവെള്ള സംഭരണം ആണ് ജല ദൌര്‍ലഭ്യം അകറ്റാന്‍ അവിടുത്തെ ജനങ്ങളെ സഹായിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് ഗുജറാത്തിലും മധ്യപ്രദേശിലും ഒക്കെ ഉള്ളത്. അതുകൊണ്ട് നമ്മളും ആ വഴി തിരഞ്ഞെടുക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. മഴവെള്ളം പാഴാക്കാനുള്ളതല്ല മറിച്ച് അത് നമുക്ക് പ്രകൃതി നല്‍കുന്ന അപുര്‍വ സമ്പത്താണ്‌ എന്ന സത്യം ഇനിയെങ്കിലും നമ്മള്‍ മനസിലാക്കിയെ തീരൂ. മഴ വെള്ളം തടഞ്ഞു നിര്‍ത്തിയും സംഭരിച്ചും അത് വേണ്ടപോല്‍ ഉപയോകിച്ചും നമുക്ക് ‘ജല അധിക’ സംസ്ഥാനമായി മാറാം. നൂറു ശതമാനം സാക്ഷരത കൈവരിച്ച നമ്മള്‍ക്ക് ഇതും എളുപ്പം സാധ്യമാവും, ഒന്ന് മനസ്സ് വച്ചാല്‍.

- ഉമ്മനേഴിയന്‍
pulappatta@pulappatta.com
Share and Enjoy:
  • Print
  • Facebook
  • Yahoo! Buzz
  • Twitter
  • Google Bookmarks
  • email
  • Add to favorites
  • Google Buzz
  • IndianPad
  • LinkedIn
  • Live
  • MSN Reporter
  • NewsVine
  • Orkut
  • PDF
  • RSS

  One Response to “പേരിനൊരു മഴക്കാലം”

  1. Santhosh,

    Excellent! Thanks for highlighting the power of rainwater harvesting. There is a legislation in Kerala making water harvesting mandatory in new buildings. More details and legislation at
    http://rainwaterharvesting.org/Policy/img/kerala_govt.pdf

    Suresh, Trivandrum

 

അഭിപ്രായങ്ങള്‍

കാലാവസ്ഥ

Palghat Kerala India
February 6, 2012, 7:43 am
Hazy sunshine
Hazy sunshine
23°C
real feel: 24°C
current pressure: 101 mb
humidity: 75%
wind speed: 4 km/h ENE
wind gusts: 4 km/h
sunrise: 6:16
sunset: 17:59
 
© 2011 പുലാപ്പറ്റ.കോം VISITORS: Suffusion theme by Sayontan Sinha