
The LGBT Rainbow Flag. Courtesy: Wikipedia
150 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ആം വകുപ്പ് തിരുത്തലിനു വിധേയമാകുന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക് പരസ്പര സമ്മതപ്രകാരം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാമെന്ന ദില്ലി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്.
ഡല്‍ഹിയിലെ ‘നാസ് ഫൌണ്ടേഷന്‍’ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടുകൊണ്ടാണ് ഹൈക്കോടതി ചരിത്രപരമായ ഈ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഐ. പി. സി. 377-ആം വകുപ്പുപയോകിച്ച് ലൈംഗിക ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഈ വകുപ്പില്‍ ഭേദഗതി വരുത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.
എന്നാല്‍ ചില മത-സാമൂഹിക സംഘടനകള്‍ ഈ വിധിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. 1860-ല്‍ ബ്രിട്ടീഷ് ഭരണകാലത്തെ പ്രഭുവായിരുന്ന മെക്കാളെ പ്രഭു, സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാണെന്ന് ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയതാണ് ഇപ്പോള്‍ തിരുത്തലിനു വിധേയമാകുന്നത്.
വാര്‍ത്തകളിലൂടെ ഒരു എത്തിനോട്ടം:
അന്വേഷണം
ഇന്ത്യ വിഷന്‍
മാതൃഭൂമി
വെബ് ദുനിയ
മലയാള മനോരമ
ദേശാഭിമാനി
കേരള ഓണ്‍ ലൈവ്
ദാട്സ് മലയാളം
കേരള കൌമുദി
ഔര്‍ കേരള
മെട്രോ വാര്‍ത്ത
ദീപിക
















അഭിപ്രായങ്ങള്‍