പുലാപ്പറ്റ.കോം ചെറു വാര്‍ത്തകള്‍ ക്ഷണിക്കുന്നു. വാര്‍ത്തകള്‍ ഇവിടെ ടിക്കര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടും. വാര്‍ത്തകള്‍ അയക്കേണ്ട വിലാസം: pulappatta@pulappatta.com
 

Tippu Fort

“വാടക ……. ഒഴിഞ്ഞു വാതില്‍ പൂട്ടി താക്കോല്‍ ഏല്‍പ്പിച്ച്‌ വേദനയോടെ ഞാന്‍ പടിയിറങ്ങി…”ഈ ഗാനം പാടാന്‍ ഇപ്പോള്‍ ഏറ്റവും അനുയോജ്യര്‍ ഒരു പക്ഷേ പാലക്കാട്ടിലെ സബ്ജയില്‍ അന്തേവാസികള്‍ ആയിരിക്കും.

അതേ, പുരാവസ്തു വകുപ്പ്‌ (Archeological Survey of India – ASI), ജയില്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു: ഉടന്‍ സ്ഥലം കാലിയാക്കുക! പാലക്കാടിന്‍റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ടിപ്പു സുല്‍ത്താന്‍ കോട്ടയിലെ സബ്-ജയില്‍ അധികാരികള്‍ക്ക് ആണ് എത്രയും പെട്ടെന്ന് വാടക കെട്ടിടം ഒഴിയാന്‍ ‍നിര്‍ദേശം ലഭിച്ചിട്ടുള്ളത് . ASI യ്ക്കാണ് കോട്ടയുടെ സംരക്ഷണച്ചുമതല.

വിഷമ വൃത്തത്തിലാണ് ജയില്‍ അധികൃതര്‍ ഇപ്പോള്‍. ആയിരത്തോളം വരുന്ന കള്ളന്മാരെയും കൊള്ളക്കാരെയും കൊണ്ട് എങ്ങോട്ട് പോകും? അടുത്തുള്ള ജയിലുകള്‍ എല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. യാക്കരയില്‍ ജയില്‍ നിര്‍മിക്കാനായി കണ്ടെത്തിയ സ്ഥലമോ പരിസരവാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിയും വന്നു. അപ്പോള്‍ പിന്നെ കുഴങ്ങാതിരിക്കുമോ? മലമ്പുഴയില്‍ പുതിയൊരു സ്ഥലം കണ്ടെത്തി അവിടെ ജയില്‍ പണിയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍.

പാലക്കാട്‌ കോട്ട എന്നു വിളിക്കപ്പെടുന്ന ഈ കോട്ട ടിപ്പുവിന്‍റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഇതു 1766-ല്‍ അദേഹത്തിന്റെ അച്ഛന്‍ ഹൈദര്‍ അലിയാണ് പണിയിപ്പിച്ചത് . കോട്ടയിലേക്കുള്ള പ്രധാന കവാടത്തില്‍ കോട്ടയോളം തന്നെ പഴക്കമുള്ള (എന്നു പറയപ്പെടുന്നു) ഒരു ഹനുമാന്‍ അമ്പലവും, കൂടാതെ ഇതിനുള്ളില്‍ ഒരു മ്യുസിയവും ഒരു ചരിത്ര സ്മാരകവും കൂടിയുണ്ട് .

അടുത്ത കുടിയൊഴിപ്പിക്കലിന് ആരാണാവോ ഇരയാകുന്നത്. സാക്ഷാല്‍ ഹനുമാന്‍ തന്നെ ആകുമോ!

ഏതായാലും പാലക്കാട്‌ കോട്ട കേരളത്തിലെ കോട്ടകളില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടു പോരുന്ന കോട്ടകളില്‍ ഒന്നാണ്. അതിനുള്ള ഏത് അംഗീകാരവും ASI ക്ക് സ്വന്തം!

- ഉമ്മനേഴിയന്‍
pulappatta@pulappatta.com
 
Related News:
 

കോട്ട ഹനുമാന്‍ക്ഷേത്രം ഏറ്റെടുക്കുന്നതിനുള്ള നീക്കം അവസാനിപ്പിക്കണം -ഹിന്ദു ഐക്യവേദി

Share and Enjoy:
  • Print
  • Facebook
  • Yahoo! Buzz
  • Twitter
  • Google Bookmarks
  • email
  • Add to favorites
  • Google Buzz
  • IndianPad
  • LinkedIn
  • Live
  • MSN Reporter
  • NewsVine
  • Orkut
  • PDF
  • RSS
   

അഭിപ്രായങ്ങള്‍

കാലാവസ്ഥ

Palghat Kerala India
February 6, 2012, 7:48 am
Hazy sunshine
Hazy sunshine
23°C
real feel: 24°C
current pressure: 101 mb
humidity: 75%
wind speed: 4 km/h ENE
wind gusts: 4 km/h
sunrise: 6:16
sunset: 17:59
 
© 2011 പുലാപ്പറ്റ.കോം VISITORS: Suffusion theme by Sayontan Sinha