
- തുളസി, Courtesy: Wikipedia
പന്നിപ്പനിയെ (H1N1) നേരിടാന്‍ ഏറ്റവും അനുയോജ്യമായ ഔഷധമത്രേ നമ്മുടെ മുറ്റത്തെ തുളസി. ആയുര്‍വേദ വിദഗ്ദന്മാര്‍ ഈയിടെ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. മറ്റെല്ലാ ചികിത്സാവിധികളും തോറ്റു തുന്നംപാടുന്നിടത്താണ് ആയുര്‍വേദത്തിന്റെ ഈ നേട്ടം.
തുളസിക്ക് , പനിയെ പിടിച്ചു നിര്‍ത്താനും അതിനോടൊപ്പം പനി വരുന്നത് തടയാനും ഉള്ള കഴിവുണ്ടത്രേ. ശരീരത്തിന്‍റെ പ്രധിരോധ ശക്തി വര്‍ധിപ്പിക്കാന്‍ തുളസി സഹായിക്കുന്നു എന്നാണു ആയുര്‍വേദ വിദഗ്ദ്ധന്മാര്‍ അവകാശപ്പെടുന്നത്.
പുതിയ തുളസി ഇല (20-25) എടുത്തു വൃത്തിയായി കഴുകി അതിനെ ചാര്‍ രൂപത്തിലോ അല്ലെങ്കില്‍ പേസ്റ്റ് രൂപത്തിലോ ആക്കി ദിവസവും രണ്ടുനേരം വെറും വയറ്റില്‍ സേവിക്കുന്നത് പന്നിപ്പനി വരുന്നത് തടയാനും, പനിയുള്ളവരില്‍ അത് പെട്ടെന്ന് ഭേദമാകാനും സഹായകരമത്രേ. എന്തൊരു അത്ഭുദം അല്ലേ!
ആയുര്‍വേദത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന കേരളത്തിന് ഈ ശുഭ വാര്‍ത്ത ഒട്ടേറെ ആശ്വാസം പകരും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. കാരണം, ഏറ്റവും കൂടുതല്‍ വൃത്തിയും വെടുപ്പും അതിലുപരി ആരോഗ്യ മേഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നിരുന്നതുമായ (അമേരിക്കയുടെ ആരോഗ്യ മേഖലയ്ക്കൊപ്പം) കേരളത്തിന്‍റെ ഇപ്പോഴത്തെ ആരോഗ്യ അവസ്ഥയില്‍ ഈ വാര്‍ത്ത ഒരുപാട് പ്രാധാന്യം നല്‍കുന്നു.
പന്നിപ്പനിയുടെ ലക്ഷണങള്‍ ഏതാണ്ട് സാധാരണ പനിയുടെത് പോലെ തന്നെയത്രേ. പനി, ചുമ, തൊണ്ട കാറല്‍, ജലദോഷം, അല്ലെങ്കില്‍ മൂക്കടപ്പ് , ശരീര വേദന, തലവേദന, കുളിരടിക്കുക, കുഴച്ചില്‍ എന്നിവയത്രെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകാനും സാധ്യതയുണ്ടത്രേ.
ഏതായാലും തുളസിയെ ഒരിക്കല്‍ കൂടി നമുക്ക് നമിക്കാം, കാരണം എന്തായിരുന്നാലും. എന്നാല്‍ സ്വയം ചികിത്സ ഒന്നിനും നല്ലതല്ല, ഓര്‍ക്കുക!
- ഉമ്മനേഴിയന്‍ pulappatta@pulappatta.com

















അഭിപ്രായങ്ങള്‍