പുലാപ്പറ്റ.കോം ചെറു വാര്‍ത്തകള്‍ ക്ഷണിക്കുന്നു. വാര്‍ത്തകള്‍ ഇവിടെ ടിക്കര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടും. വാര്‍ത്തകള്‍ അയക്കേണ്ട വിലാസം: pulappatta@pulappatta.com
 

ഒരു ഓര്‍മ്മക്കുറിപ്പ്‌

നമസ്തേ! പുലാപ്പറ്റയിലെ കുതിരവട്ടം സ്വരൂപം കുടുംബാംഗം ശ്രീ ബാലഗോപാലന്‍ തമ്പാന്‍ ഓര്‍മയായി. ആ പുണ്യാത്മാവിനു എന്റെ പ്രണാമം.

അദ്ദേഹത്തിന്‍റെ വേര്‍പാട്‌ പുലാപ്പറ്റക്ക് മാത്രമല്ല, അക്ഷര ലോകത്തിന് തന്നെ ഒന്നടങ്കം ഒരു തീരാ നഷ്ടമാണ്. നാടിന്‍റെ വിദ്യഭ്യാസ പുരോഗതിയില്‍ വിലയേറിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ നിസ്തുല സേവനങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

തന്നെ കാണാന്‍ വരുന്ന ഏതൊരു ആളോടും, വലുപ്പ-ചെറുപ്പം നോക്കാതെ, വളരെ സ്നേഹപൂര്‍വ്വം പെരുമാറുന്ന ആ വ്യക്തിത്വത്തിന് മുന്‍പില്‍ നാം അറിയാതെ പറഞ്ഞു പോകുന്ന ഒരു വാക്കുണ്ട്, നമസ്തേ! ഉടന്‍, കൊമ്പന്‍ മീശയുള്ള ആ പ്രൌഡഗംഭീരമായ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നതും ‘നമസ്തേ’ എന്ന് തിരിച്ചു പറയുന്നതും കേട്ട് നിങ്ങള്‍ ഞെട്ടി എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതായിരുന്നു ബാലന്‍ തമ്പാന്‍ മാഷ്‌ എന്ന് ഞങ്ങള്‍ ആരാധനയോടെ വിളിച്ചിരുന്ന ബാലഗോപാലന്‍ തമ്പാന്‍.

അദ്ദേഹം പുലാപ്പറ്റ സെന്‍ട്രല്‍ യു പി സ്കൂളില്‍ പ്രധാനാധ്യാപകന്‍ ആയിരിക്കുമ്പോള്‍ ആയിരുന്നു എന്നെ ആ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് എന്‍റെ ടീ സീ യില്‍ ചെറിയൊരു അക്ഷരപ്പിശകുണ്ടായിരുന്നു എന്നത്. ടീ സീ യിലെ തെറ്റ് തിരുത്തിക്കൊണ്ട്‌ വരാന്‍ വളരെ വിഷമത്തോടെ ആയിരുന്നു അദ്ദേഹം ‍ഞങ്ങളോട് ആവശ്യപ്പെട്ടത്. കാരണം ഉമ്മനഴിയില്‍ നിന്നും പുലാപ്പറ്റ സെന്‍ട്രല്‍ യു പീ സ്കൂളിലേക്ക് നടന്നെത്താനുള്ള ദൂരം എത്രയാണെന്ന് അദ്ദേഹത്തിന് വ്യക്തമായി നിശ്ചയമുണ്ടായിരുന്നു, അതും നട്ടുച്ചയ്ക്ക് ഒരിക്കല്‍ കൂടി. പക്ഷെ ആ തെറ്റ് തിരുത്താതെ എനിക്ക് അഡ്മിഷന്‍ തരാന്‍ അദ്ദേഹത്തിന് നിര്‍വാഹം ഇല്ലായിരുന്നു. മാനുഷിക മൂല്യങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം നല്‍കിയിരുന്ന അദ്ദേഹം നമ്മോടൊപ്പം ഇന്നില്ലെന്ന് കരുതാന്‍ കഴിയുന്നില്ല.

അദ്ദേഹത്തിന്റെ വീട്ടു പടിയ്ക്കലൂടെ വേണമായിരുന്നു ഞങ്ങള്‍ക്ക് സെന്‍ട്രല്‍ യു പി സ്കൂളിലേക്ക് പോകാന്‍. രാവിലെയും വൈകുന്നേരവും ആ വഴിക്കുള്ള യാത്രയില്‍ എപ്പോഴും മനസ്സില്‍ തെളിഞ്ഞു വരുന്ന രൂപം മറ്റാരുടെയും അല്ലായിരുന്നു, അദ്ദേഹത്തിന്റേതു മാത്രം! അത്രയ്ക്കും ഒരു നിറ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്. ആ പടിവാതിലുകള്‍ തുറന്നാണ് കിടക്കുന്നതെങ്കില്‍ അതിനു മുന്നിലെത്തുമ്പോള്‍ ഞങ്ങള്‍ ഒരോട്ടം വെച്ച് കൊടുക്കുമായിരുന്നു. അത് പിന്നെ നിലയ്ക്കുന്നത് എട്ടു കെട്ടില്‍ കുളവും കഴിഞ്ഞുള്ള ഇട വഴിയില്‍ വെച്ച് മാത്രം.

‘വിഷ്ണുലോകം’ എന്ന സിനിമയുടെ മുക്കാല്‍ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് അദ്ദേഹം താമസിച്ചിരുന്ന ആ പത്തായപ്പുരയില്‍ വെച്ചായിരുന്നു. ഒപ്പം, ഞാന്‍ മുകളില്‍ സൂചിപ്പിച്ച, രാജകീയത വിളിച്ചോതുന്ന ആ പഴയ പടിവാതിലും ആ സിനിമയില്‍ കാണാം!

ബാലന്‍ തമ്പാന്‍ മാഷ്‌ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഉള്ളില്‍ നാം അറിയാതെ ഒരു വിനയവും, ഭയവും ഒക്കെ നുരഞ്ഞു പൊങ്ങും. അദ്ദേഹത്തിന്‍റെ നിഴലിനുപോലും ഉണ്ടായിരുന്നു പറഞ്ഞറിയിക്കാനാവാത്ത ഒരു ശക്തി. ആ ശക്തിയാണ് നമ്മെ വിട്ടു പറന്നകന്നത്. നികത്താനാവാത്ത ഒരു വിടവായി ആ വിയോഗം എന്നും അവശേഷിക്കും.

ഒരു വിങ്ങലോടെ, നഷ്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പേരു കൂടി നമുക്കെഴുതി ചേര്‍ക്കാം: ബാലഗോപാലന്‍ തമ്പാന്‍!

- ഉമ്മനേഴിയന്‍
pulappatta@pulappatta.com
Share and Enjoy:
  • Print
  • Facebook
  • Yahoo! Buzz
  • Twitter
  • Google Bookmarks
  • email
  • Add to favorites
  • Google Buzz
  • IndianPad
  • LinkedIn
  • Live
  • MSN Reporter
  • NewsVine
  • Orkut
  • PDF
  • RSS
 

അഭിപ്രായങ്ങള്‍

കാലാവസ്ഥ

Palghat Kerala India
February 6, 2012, 7:51 am
Hazy sunshine
Hazy sunshine
23°C
real feel: 24°C
current pressure: 101 mb
humidity: 75%
wind speed: 4 km/h ENE
wind gusts: 4 km/h
sunrise: 6:16
sunset: 17:59
 
© 2011 പുലാപ്പറ്റ.കോം VISITORS: Suffusion theme by Sayontan Sinha