കാലാവസ്ഥ

September 6, 2010, 2:51 am
Mostly cloudy
Mostly cloudy
24°C
real feel: 26°C
current pressure: 1011 mb
humidity: 83%
wind speed: 7 km/h SW
wind gusts: 11 km/h
sunrise: 5:43
sunset: 18:00
 

Mingle Users

24 Users - Show All

Powered by Small Mingle Icon Mingle


Zodiac Calculator

  • Enter your birthday
  • Powered by Adeel’s Astrology

‘വിഷ്ണുലോകത്തിലെ’ മനോഹര ഗാനങ്ങള്‍

മിണ്ടാത്തതെന്തേ...., ചിത്രം: വിഷ്ണുലോകം, ഗാന രചന: കൈതപ്രം, സംഗീതം: രവീന്ദ്രന്‍, സംവിധാനം: കമല്‍, അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഉര്‍വശി, ശാന്തികൃഷ്ണ (Video Courtesy: YouTube.Com)

‘വിഷ്ണുലോകം’ സിനിമയെക്കുറിച്ച് കമല്‍ മനസ്സു തുറക്കുന്നു

Part - I (Video Courtesy: istream.in derived from YouTube.Com)

'വിഷ്ണുലോകത്തില്‍' ദിലീപ് : കമല്‍

ദിലീപ് സഹ സംവിധായകനായി സിനിമയിലേക്ക് കടന്നു വരുന്നത് 'വിഷ്ണുലോകം' എന്ന ചിത്രത്തിലൂടെയാണ്. അതിനെക്കുറിച്ച്‌ കമലും ദിലീപും മനസ്സ് തുറക്കുന്നു.....(Video Courtesy: istream.in derived from YouTube.Com)




പരിസര വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

മറ്റു വാര്‍ത്തകള്‍

Most watched videos in India today











വെള്ളി കിരീടം ചൂടിയ നിശബ്ദ താഴ്വര

ഒരിക്കല്‍ എന്നോടൊരാള്‍ ‍ചോദിക്കുകയുണ്ടായി സൈലന്റ് വാലി കണ്ടിട്ടില്ലേയെന്ന്‍. ഉണ്ടെന്നു എനിക്ക് കള്ളം പറയേണ്ടി വന്നു. പിന്നീട് ആ കള്ളങ്ങള്‍ പലപ്പോഴും ആവര്‍ത്തിക്കേണ്ടിയും വന്നു പലരോടും. ഇല്ല എന്ന്  കേള്‍ക്കുമ്പോള്‍  ഒരു പക്ഷെ അവര്‍ കളിയാക്കിയാലോ എന്നു കരുതിയാണ് ഞാന്‍ അങ്ങിനെ ഒരു നുണ പറയാന്‍ മുതിര്‍ന്നത്. കാരണം, കൂക്കിയാല്‍ കേള്‍ക്കുന്ന ദൂരത്തിരുന്നിട്ട് ഇത് വരെ ആ സ്ഥലം ഒന്ന് കണ്ടില്ലെന്നു വന്നാല്‍ അത് നാണക്കേടല്ലേ. പക്ഷെ അതാണ്‌ സത്യം. ഞാന്‍ ഇതുവരെ സൈലന്റ് വാലി കണ്ടിട്ടില്ല. അതിനുള്ള ഒരു സാഹചര്യം ഇതുവരെ ഒത്തുവന്നിട്ടില്ല. 1972-ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട്‌ പ്രകാരം 1984 നവംബര്‍ 15 നു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഈ നിശബ്ദ താഴ്വര അതിന്റെ രജത ജൂബിലി ആഘോഷ ലഹരിയിലാണ് ഇപ്പോള്‍.

പുലാപ്പറ്റയില്‍ നിന്നും ഏകദേശം മുപ്പതു കിലോമീറ്റര്‍ അകലെയാണ് മുക്കാലി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. മുക്കാലിയില്‍ നിന്നുമാണ് സൈലന്റ് വാലിയിലേക്കുള്ള പാത തുറക്കുന്നത്. മണ്ണാര്‍ക്കാട് ടൌണില്‍ നിന്നും ഏകദേശം ഇരുപതു കിലോമീറ്റര്‍ ആണ് മുക്കാലിയിലേക്കുള്ള ദൂരം, പാലക്കാട്‌ ടൌണില്‍ നിന്നും ഏകദേശം അറുപതു കിലോമീറ്റര്‍ ദൂരം വരും. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ ഒലവക്കോടും എയര്‍പോര്‍ട്ട് കോയമ്പത്തൂരും ആണ്.

1847 ലാണത്രേ ഈ നിത്യ ഹരിത വനം കണ്ടെത്തപ്പെട്ടത്‌. മദ്രാസിലെ ബോടാനിക്  ഗാര്‍ഡന്‍ ഡയറക്ടര്‍ സ്ഥാനം വഹിച്ച, സര്‍ജനും ബോടനിസ്റ്റും ആയിരുന്ന, സ്കോട്ട്ലാന്‍ഡ്‌കാരന്‍ റോബര്‍ട്ട്‌  വിഘ്റ്റ് ആണത്രേ ഈ കണ്ടെത്തല്‍ നടത്തിയത്. ഈ വനത്തിനു സൈലന്റ് വാലി എന്നു പേരിട്ടത് ഇംഗ്ലീഷ് കാരായിരുന്നു. ഈ പേരിനു പിന്നിലിമുണ്ട് ഇനിയും ഒടുങ്ങാത്ത ഇതരാഭിപ്രായങ്ങള്‍. അവിടെ ചീവീടുകളുടെ അഭാവമാണ് ഈ പേര് വരാന്‍ കാരണമെന്ന് ചിലര്‍ കരുതുമ്പോള്‍, സിംഹ വാലന്‍ കുങ്ങന്റെ ശാസ്ത്രീയ നാമമായ ‘മകാകാ സൈലിനൂസ്’ (Macaca Silenus) എന്ന വാക്കില്‍ നിന്നുമാണ് ഈ പേര്‍ വന്നതെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. ലോകത്തില്‍, തെക്കേ ഇന്ത്യയില്‍ മാത്രം, പ്രത്യേകിച്ച് സൈലന്റ് വാലിയില്‍ മാത്രമേ ഇന്ന് സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നുള്ളൂവത്രേ. അതുകൊണ്ട് തന്നെ പേരിനെക്കുറിച്ചുള്ള ഈ വാദവും തള്ളിക്കളയാനാവില്ല. സൈരന്ത്രി വനം എന്നു വിളിക്കപ്പെടുന്ന ഈ സ്ഥലം പിന്നീട് ഇംഗ്ലീഷ്കാരുടെ നാവിന്റെ വഴക്കക്കേട്‌ കൊണ്ട് സൈലന്റ് വാലിയായതെന്നു വിശ്വസിക്കുന്നവരും കുറവല്ല. എന്നാല്‍ ഇതിന്റെ  ഔദ്യോകിക  നാമം  ഇതൊന്നുമല്ല; ഇന്ദിരാ ഗാന്ധി നാഷണല്‍ പാര്‍ക്ക്‌ എന്നാണ്.

സൈരന്ത്രി വനം എന്ന് സ്ഥല നിവാസികള്‍ വിളിക്കുന്ന ഈ നിബിഡ വനം ഇതിഹാസ കാവ്യമായ മഹാഭാരതത്തിനെ ചുറ്റിപ്പറ്റിയും നിലകൊള്ളുന്നു. സൈരന്ത്രി, പാഞ്ചാലിയുടെ പര്യായ പദമാണ്. പാണ്ഡവന്‍മാരുടെ  വനവാസ  കാലത്ത്  പാഞ്ചാലി, സൈരന്ത്രിയായി ഈ വനത്തില്‍ പാര്‍ത്തിരുന്നു എന്നാണ് ഹിന്ദുമത വിശ്വാസം. പാണ്ഡവരുടെ വനവാസകാലത്ത് സുദേഷ്ണ രാജ്ഞിയുടെ സേവകയായി ദ്രൗപതി (പാഞ്ചാലി) സൈരന്ത്രിയുടെ വേഷം സ്വീകരിക്കുകയായിരുന്നു, കൌരവരുടെ കണ്ണില്‍ പെടാതിരിക്കാന്‍. ഈ താഴ്വരയിലൂടെ ഒഴുകുന്ന ഒരേ ഒരു നദിയും  കുന്തിപ്പുഴയാണ്. ആ പുഴയ്ക്കു ഈ പേരു വന്നതും ഈ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്നു. പഞ്ചപാണ്ഡവന്‍മാരില്‍ യുധിഷ്ടിരന്റെയും, ഭീമന്റെയും, അര്‍ജുനന്റെയും അമ്മയാണ് കുന്തി.

വിവാദങ്ങളുടെ താഴ്വര എന്നും ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചതും ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായതുമാണ് സൈലന്റ് വാലിയില്‍ ജല വൈദ്യുത പദ്ധതി ആരംഭിക്കാനുള്ള കേരള  ഗവണ്മെന്റിന്റെ നീക്കം (1973). എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കിയാല്‍ ഈ നിത്യ ഹരിത വനവും അവിടത്തെ ജന്തു-സസ്യ ജാലങ്ങളും നാമാവശേഷമാകുമെന്നും അതുകൊണ്ട് ഈ നീക്കം ഉപേക്ഷിക്കണമെന്നും പരിസ്ഥിതി വാദികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജനങ്ങളെ സൈലന്റ് വാലിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റി ബോധവല്‍ക്കരിക്കുന്നതില്‍ ഏറിയ പങ്കു വഹിച്ചപ്പോള്‍, പ്രശസ്ത കവയിത്രി സുഗത കുമാരി തന്റെ കവിതയായ ‘മരത്തിനു സ്തുതി’ യിലൂടെ തന്റെ പ്രതിഷേധം അറിയിച്ചു. പിന്നീട്  നടന്ന പല തുടര്‍ പരിപാടികളിലും ഈ കവിത ചൊല്ലുന്നത് ഒരു പതിവുമായി. പക്ഷി നിരീക്ഷകന്‍ ഡോക്ടര്‍ സലിം അലി ഇവിടം സന്ദര്‍ശിക്കുകയും ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. പ്രശസ്ത കാര്‍ഷിക ശാസ്ത്രഞ്ജന്‍ ഡോക്ടര്‍ എം എസ് സ്വാമിനാഥന്‍, ഈ വനത്തെ നിത്യ ഹരിത നിബിഡ വനമായി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ 1980 -ല്‍ കേരള ഹൈകോര്‍ട്ട്, വൈദ്യുത പദ്ദതിക്കുള്ള തടസ്സങ്ങള്‍ നീക്കിയതായി അറിയിച്ചുവെങ്കിലും അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി, കേരള ഗവണ്‍മെന്റിനോട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം 1983-ല്‍ പ്രൊഫസര്‍ എം ജീ കെ മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി ഉപേക്ഷിക്കാന്‍ ഇന്ദിരാ ഗാന്ധി തീരുമാനമെടുക്കുകയായിരുന്നു. അതോടെ ഒരു പതിറ്റാണ്ട് കാലം നീണ്ടു നിന്ന പരിസ്ഥിതി യുദ്ധത്തിനു അവിടെ പരിസമാപ്തിയായി.

എന്നാല്‍ വിവാദങ്ങള്‍ അവിടെ അവസാനിച്ചില്ല. പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിക്കൊണ്ട്  2001-ല്‍ ‘പാത്രക്കടവ് ജലവൈദ്യുത പദ്ധതി’ രംഗപ്രവേശം നടത്തി. പഴയ പദ്ധതി പ്രദേശത്തിന് വെറും മൂന്നര കിലോമീറ്റര്‍ മാത്രം താഴെയായി കുന്തിപ്പുഴക്ക്‌ കുറുകെയാണ് പുതിയ ജലവൈദ്യുത പദ്ധതിക്ക് സ്ഥലം കണ്ടെത്തിയത്. 2003 മേയില്‍, തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍വയോണ്‍മെന്റ് റിസോഴ്സസ് റിസര്‍ച് സെന്റെര്‍ നടത്തിയ പാരിസ്ഥിതിക പഠനത്തില്‍ ഈ പദ്ധതി വളരെ ചെറിയൊരു ഭാഗം വനത്തെ മാത്രമേ ബാധിക്കുന്നുള്ളൂ എന്ന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തുടര്‍ന്നും പരിസ്ഥിതി വാദികളുടെ എതിര്‍പ്പ് ശക്തമാവുകയും ‘സൈലന്റ് വാലി ബുഫ്ഫെര്‍ സോണ്‍ ‘ നു അംഗീകാരം ലഭിക്കുകയും ഉണ്ടായെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെ കേരള ഗവന്മേന്റ്റ് തീരുമാനിച്ചിരിക്കുകയാണ്.

(തുടരും….)

ഉമ്മനേഴിയന്‍

(pulappatta@pulappatta.com)

Share and Enjoy:
  • Print
  • Facebook
  • Yahoo! Buzz
  • Twitter
  • Google Bookmarks
  • email
  • Add to favorites
  • Google Buzz
  • IndianPad
  • LinkedIn
  • Live
  • MSN Reporter
  • NewsVine
  • Orkut
  • PDF
  • RSS

3 comments to വെള്ളി കിരീടം ചൂടിയ നിശബ്ദ താഴ്വര

  • Ramachandran

    I liked the straightforward and simple style of writing. Even I have never visited സൈരന്ത്രി വനം… I am also ashamed of this fact as I too am from Palakkad, but am glad that I at least read this article. It has definitely renewed that urge in me to right this wrong pretty soon and not be silent any more about this beautiful valley. Who knows I might send you some photos to upload, one of these days… This article looks like the first in a series. Have you written the second one? You are a very good writer! You should plan to write a book some day… All the best, and let me know when you write one.

    Cheers.

    Rama.

  • Narayanan Kutty

    Excellent work.

You must be logged in to post a comment.

Cricket Score

നിര്യാതരായി

പുലാപ്പറ്റ: ഗുരുവായൂര്‍ പുന്നത്തൂര്‍ കോവിലകത്ത് കുട്ടന്‍രാജ (വലിയരാജ-90) അന്തരിച്ചു. ഭാര്യ: പുലാപ്പറ്റ കുതിരവട്ടം സ്വരൂപത്തില്‍ രാധതമ്പാട്ടി. സഹോദരങ്ങള്‍: കൊച്ചുകുട്ടന്‍രാജ, കുഞ്ഞനുജന്‍ രാജ, പരേതരായ ഉണ്ണിരാജ, കൊച്ചുണ്ണിരാജ.

പുലാപ്പറ്റ: പുലാപ്പറ്റ മുണ്ടൊള്ളി പാലക്കില്‍ അയ്യപ്പന്‍കുട്ടി (68) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: വത്സല. മക്കള്‍: സജിത്, സജിത, സംഗീത. മരുമക്കള്‍: പ്രിയ, മോഹന്‍ദാസ്, കൃഷ്ണദാസ്.

പുലാപ്പറ്റ: പരേതനായ ചെട്ടിയംകുന്നത്ത് (പ്രസാദ്) രാമഗുപ്തന്റെ ഭാര്യ ജാനകിയമ്മാള്‍ (82) അന്തരിച്ചു. മക്കള്‍: രാജേന്ദ്രന്‍, പ്രേമഗുപ്ത. മരുമക്കള്‍: പത്മ, അശോക്‌ ഗുപ്ത.

കരിമ്പ: വാഴമ്പുറം ഇറച്ചിതൊടി വീരാന്റെമകന്‍ മുഹമ്മദ് (52) അന്തരിച്ചു. ഭാര്യ: ആസിയ. മക്കള്‍: റഹീമ, ഉമ്മര്‍, റംല, റസീന. മരുമക്കള്‍: മുഹമ്മദ്കുട്ടി അഷ്‌റഫി, നൗഷാദ്. സഹോദരങ്ങള്‍: ഹംസ, ആയിഷക്കുട്ടി, സാലിഹ.

കല്ലടിക്കോട്: പറക്കലടി കുന്നുംപുറത്ത് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (80) അന്തരിച്ചു. കോതമംഗലം പോത്താനിക്കാട് തെക്കേതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ ലിസി ഫ്‌ളവര്‍, ഗ്രേസി, പരേതനായ ബേബി, സിസിലി, ജോളി (ജി.എല്‍.പി.എസ്. കല്ലടിക്കോട്), ബെന്നി, ഫ്രാന്‍സിസ്. മരുമക്കള്‍: ജോര്‍ജ് (റിട്ട. എച്ച്.എം. മൈലക്കൊമ്പ്), ജോസ് പെരിങ്ങഴ, മിനി, റാണി. ശവസംസ്‌കാരം ശനിയാഴ്ച 8.30 ന് കരിമ്പ മേരീമാത പള്ളി സെമിത്തേരിയില്‍.

കല്ലടിക്കോട്: കളിപ്പറമ്പില്‍ സെയ്തുമുഹമ്മദ് (72) അന്തരിച്ചു. ഭാര്യ: കുഞ്ഞീരുമ്മ. മക്കള്‍: ഹുസൈനാര്‍, നാസര്‍, അബ്ദുള്‍സമദ്, സാബിറ, അസമാവി. മരുമക്കള്‍: ഹയറുന്നീസ, നൂര്‍ജഹാന്‍, ഷമീന, നിസാബുദ്ദിന്‍, ഹംസ.

കല്ലടിക്കോട്: ഇടക്കുറുശ്ശി വട്ടുകളത്തില്‍ പരേതനായ മാത്യുവര്‍ഗീസിന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു. മക്കള്‍: ഏലിക്കുട്ടി, അന്നമ്മ, വര്‍ഗീസ്, മാത്യു, ലിസി, ത്രേസ്യാമ്മ. മരുമക്കള്‍: തോമസ്, ജോര്‍ജ്, അച്ചാമ്മ, ചിന്നമ്മ, ഷാജി, ജോസഫ്.

കാരാകുറുശ്ശി: ആനക്കാപ്പറമ്പില്‍ അയ്യപ്പന്‍ചെട്ടിയാര്‍ (88) അന്തരിച്ചു. ഭാര്യ: മീനാക്ഷി, മകള്‍: വിജയകുമാരി. മരുമകന്‍: സുന്ദരന്‍.

കോങ്ങാട്: കോങ്ങാട് കന്നുകാലിച്ചന്തയുടെ എതിര്‍വശമുള്ള കടയുടെ വരാന്തയില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. അമ്പതുവയസ്സ് തോന്നിക്കും. വലതു പുരികത്തിന്റെ മുകളില്‍ കാക്കപ്പുള്ളി, ഇതുകണ്ണിന്റെ ഇടതുഭാഗത്ത് കറുത്ത മറുകുണ്ട്. കോങ്ങാട്‌പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആസ്​പത്രി മോര്‍ച്ചറിയില്‍.

കല്ലടിക്കോട്: ഇടക്കുറുശ്ശി വാവാനിക്കുന്നേല്‍ കോന്തി (95) അന്തരിച്ചു. മക്കള്‍: തങ്കപ്പന്‍, സരസമ്മ, ഓമന, രാജപ്പന്‍, പൊന്നമ്മ, സോമന്‍. മരുമക്കള്‍: രാധാമണി, പ്രഭാകരന്‍, വിലാസന്‍, ഓമന, പരേതനായ ശ്രീനിവാസന്‍, ഷീല.