
ഭൂനികുതി അടക്കാത്തവരുടെ തൊലിയുരിച്ച് നികുതി അടപ്പിക്കുക. ആഹാ എത്ര മനോഹരമായ ഐഡിയ. കേള്‍ക്കാന്‍ നല്ല സുഖം. എനിക്കിഷ്ടമായി. ഡല്‍ഹി മുനിസിപല്‍ കോര്‍പറേഷന്‍ (എം സി ഡി) പയറ്റാന്‍ പോകുന്ന പത്തൊന്‍പതാമത്തെ അടവാണ് ഈ തൊലിയുരിക്കല്‍. പതിനെട്ട് അടവ് പ്രയോഗിച്ചിട്ടും നികുതി അടക്കാന്‍ കൂട്ടാക്കാത്ത വമ്പന്‍ സ്രാവുകള്‍ക്കു നേരെയാണ് പുതിയ തൊലിയുരിക്കല്‍ വേല ഇറക്കാന്‍ എം സി ഡി തീരുമാനിച്ചിരിക്കുന്നത്. അടിച്ചു തൊലിയുരിക്കുകയാണെന്ന് വിചാരിച്ചു എങ്കില്‍ തെറ്റി കേട്ടോ. ഇത് സിനിമയിലൊക്കെ കാണുന്നപോലെ മൊട്ടയടിച്ച്-ചുട്ടികുത്തി-കഴുതപ്പുറത്ത് കേറ്റുന്നപോലെയുള്ള ഒരുതരം കലാപരിപാടിയാണ്. [...]
അഭിപ്രായങ്ങള്‍