മോഹങ്ങള്‍ ഇരുമ്പഴിക്കൂട്ടിലെ പൈങ്കിളി ചിലച്ചു നിന്‍ ജീവിതമെന്തേ താളം പിഴച്ചുവോ? ഉത്തരം കൊടുപ്പതിനര്‍ഹനല്ല ഞാന്‍ എങ്കിലും വാ മോഴികളിടറുന്നു കണ്ഠനാളത്തില്‍. ജീവിതം മോഹനം നിത്യ സങ്കീര്‍ത്തനം മോഹത്തിന്‍ മേലുള്ളനന്ത പ്രയാണം. ഈ വഴിത്താരയില്‍ മോഹങ്ങള്‍ പൂക്കുന്നു ആ വഴിത്താരയില്‍ സ്വപ്നങ്ങള്‍ കായ്ക്കുന്നു എന്‍റെ പൂന്തോട്ടത്തില്‍ വിരിഞ്ഞൊരു പൂവിനെ സ്നേഹിച്ചു ഞാനെന്‍റെ ജീവനെപ്പോലെ. എത്രയോ മോഹനം എത്ര ചേതോഹരം സ്നേഹത്തിന്‍ മൊട്ടു വിരിയുന്നതോര്‍ക്കെ ഞാന്‍ ! നിമിഷം മരിക്കുമീ ഹൃദയത്തുടിപ്പില്‍, പ്രേമം തളിര്‍ക്കുന്നെന്‍ അകതാരിനുള്ളില്‍. മോഹങ്ങള്‍ പെരുകുന്നു മേഖം കണക്കെ [...]
May 292009
അഭിപ്രായങ്ങള്‍