മഴയും കുടയും എന്നും മലയാളിക്ക് പ്രിയങ്കരം. ഇതു രണ്ടും ഇല്ലാത്തൊരു കാലത്തെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും വയ്യ. മഴയായാലും വെയിലായാലും മലയാളിക്ക് കയ്യില്‍ ഒരു കുട വേണം. അല്ലെങ്കിലും വേണം കയ്യിലൊരു കുട. മഴ പെയ്യുമോ വെയില്‍ മൂക്കുമോ എന്നൊക്കെയുള്ള ആധികള്‍ അവനെ എന്നും അലട്ടുന്നു. അപ്പോള്‍ കയ്യില്‍ ഒരു കുട നിര്‍ബന്ധം. പെരുമഴയത്ത് പാടവരമ്പിലൂടെ കുടചൂടി നടന്ന ഓര്‍മ്മകള്‍ ഗൃഹാതുരത ഉണര്‍ത്തുന്നുവെങ്കില്‍ അതില്‍ അത്ഭുതമില്ല. കാരണം കുടയില്ലാത്ത ഒരു ജീവിതം മലയാളിക്കില്ല. എന്നാല്‍ ആ ഗൃഹാതുരതയും [...]
പുലാപ്പറ്റ.കോം-ന്‍റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നവവത്സരാശംസകള്‍! ഈ വര്‍ഷത്തിന് വിടപറയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ട്തന്നെ ഒരു തിരിഞ്ഞു നോട്ടത്തിനു സമയമായിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായ ഒരു വര്‍ഷമായിരുന്നു ട്വന്‍റി ടെന്‍ അഥവാ രണ്ടായിരത്തി പത്ത്. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും, വെളിപ്പെടുത്തലുകളുടെയും നാണക്കേടുകളുടെയും, അപകടങ്ങളുടെയും വിധി ന്യായങ്ങളുടെയും ഒക്കെ സമ്മിശ്രമായ ഒരു വര്‍ഷം. കേരളം: കേരളത്തിനും രണ്ടായിരത്തി പത്ത് ഗുണ-ദോഷങ്ങള്‍ നിറഞ്ഞതായിരുന്നു എന്ന് പറയാം. അവയില്‍ പ്രധാനപ്പെട്ട ചില സന്ദര്‍ഭങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. വര്‍ഷാദ്യത്തില്‍ത്തന്നെ, [...]

ഏറെ വിവാദങ്ങള്‍ക്കു ശേഷം പത്തൊമ്പതാം കോമണ്‍വെല്‍ത്ത് ഗയിംസിനു ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ നെഹ്രു സ്റ്റേഡിയത്തില്‍ തിരി തെളിയുകയാണ്. എന്നാല്‍ ഈ ഗയിംസിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. നമുക്കവയിലൂടെ ഒന്ന് കണ്ണോടിക്കാം. കോമണ്‍ വെല്‍ത്ത് ഗെയിംസ്: കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെ കായിക താരങ്ങള്‍ പങ്കെടുക്കുന്ന വൈവിധ്യമാര്‍ന്ന ഒരു കായിക പരിപാടിയാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മല്‍സര പരിപാടിയാണ് ഇത്. ആദ്യ സ്ഥാനം ഒളിമ്പിക്സിനും രണ്ടാം സ്ഥാനം ഏഷ്യന്‍ ഗയിംസിനും ആണ് [...]
യമുനാ നദി ഒരിയ്ക്കല്‍ കൂടി ഒഴുകുകയാണ്; സര്‍വ്വ നിലയും വിട്ട്. ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് അപായനിലയും കവിഞ്ഞ് യമുന ഒഴുകുന്നത്. ഡല്‍ഹിയില്‍ പതിവിലും നീണ്ടു നിന്ന ശക്തമായ കാലവര്‍ഷം ആദ്യം യമുനയുടെ ജീവന്‍ തിരികെ കൊണ്ടുവന്നെങ്കില്‍ ഇപ്പോഴത്തേത് അയല്‍ സംസ്ഥാനങ്ങള്‍ തുറന്നു വിട്ട അധിക ജലം കൊണ്ടും കൂടിയുള്ളതാണ്. ഈ മഴയും ഈ നീരൊഴുക്കും ഡല്‍ഹി നിവാസികള്‍ക്കും അതിനപ്പുറത്തുള്ളവര്‍ക്കും ഏറെ പരിചിതമല്ല. വളരെ അപൂര്‍വ്വമായി മാത്രം കാണാന്‍ കിട്ടുന്ന ഒരു കാഴ്ച! കാരണം ഒരു ഉഴക്ക് വെള്ളവുമായി ഡല്‍ഹിയില്‍ പ്രവേശിക്കുന്ന [...]
ഒരിക്കല്‍ എന്നോടൊരാള്‍ ചോദിക്കുകയുണ്ടായി സൈലന്റ് വാലി കണ്ടിട്ടില്ലേയെന്ന്‍. ഉണ്ടെന്നു എനിക്ക് കള്ളം പറയേണ്ടി വന്നു. പിന്നീട് ആ കള്ളങ്ങള്‍ പലപ്പോഴും ആവര്‍ത്തിക്കേണ്ടിയും വന്നു പലരോടും. ഇല്ല എന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ അവര്‍ കളിയാക്കിയാലോ എന്നു കരുതിയാണ് ഞാന്‍ അങ്ങിനെ ഒരു നുണ പറയാന്‍ മുതിര്‍ന്നത്. കാരണം, കൂക്കിയാല്‍ കേള്‍ക്കുന്ന ദൂരത്തിരുന്നിട്ട് ഇത് വരെ ആ സ്ഥലം ഒന്ന് കണ്ടില്ലെന്നു വന്നാല്‍ അത് നാണക്കേടല്ലേ. പക്ഷെ അതാണ് സത്യം. ഞാന്‍ ഇതുവരെ സൈലന്റ് വാലി കണ്ടിട്ടില്ല. അതിനുള്ള ഒരു സാഹചര്യം ഇതുവരെ ഒത്തുവന്നിട്ടില്ല. 1972-ലെ [...]
അഭിപ്രായങ്ങള്‍