പുലാപ്പറ്റ.കോം ചെറു വാര്‍ത്തകള്‍ ക്ഷണിക്കുന്നു. വാര്‍ത്തകള്‍ ഇവിടെ ടിക്കര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടും. വാര്‍ത്തകള്‍ അയക്കേണ്ട വിലാസം: pulappatta@pulappatta.com

Newsletter

 

[ALO-EASYMAIL-PAGE]

Photo: Pulappatta.Com

പ്രിയപ്പെട്ടവരെ,

പുലാപ്പറ്റ.കോം എങ്ങനെ കൂടുതല്‍ സംവേദനക്ഷമതയുള്ള ഒരു വേദിയാക്കാം  എന്ന ചിന്തയിലാണ് ഞാനിപ്പോള്‍. തമ്മില്‍ തമ്മില്‍ എളുപ്പത്തില്‍ സംവദിക്കാന്‍ തക്ക വിധത്തില്‍ ഇതിനെ നല്ല ഒരു വേദിയാക്കി മാറ്റുക എന്ന ലക്ഷ്യം മുന്നിട്ടു കൊണ്ട് ചില പ്രാരംഭ വ്യതിയാനങ്ങള്‍ ഇതിന്‍റെ ഉള്ളടക്കത്തിലും രൂപത്തിലും ഞാന്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിമുതല്‍ ഇത് വെറും ഒരു ബ്ലോഗ്‌ മാത്രമല്ല മറിച്ച് കൂടുതല്‍ പരസ്പരം സംവദിക്കാന്‍ ഉതകുന്ന വിധത്തിലുള്ള, ഒരു വേദി കൂടിയായി മാറുകയാണ്. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ ഉണ്ടാക്കാം, ഗ്രൂപ്പില്‍ ചേരാം, ഫോറങ്ങളില്‍ പങ്കെടുക്കാം, കൂട്ടുകാരുമായി കൂടുതല്‍ അടുത്ത് സംവദിക്കാം, മെസ്സേജുകള്‍ അയക്കാം, അങ്ങനെ പലതും. പുലാപ്പറ്റ.കോം ന്‍റെ ഈ പുതിയ രൂപ-ഭാവം നിങ്ങള്‍ സസന്തോഷം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഇവിടെയുണ്ട്. അതിനോടൊന്നും കിടപിടിക്കാന്‍ ഉദ്ദേശിച്ചല്ല ഈ ഉദ്യമം. പുലാപ്പറ്റക്കാര്‍ക്ക് സ്വന്തമായി അത്തരം ഒരു വെബ്സൈറ്റ് ഉണ്ടാവണമെന്ന് മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ഒരുപാട് കടമ്പകള്‍ കടക്കാനുള്ളതുകൊണ്ട് പടിപടിയായി ഇതിനെ ആ ഒരു ലക്ഷ്യത്തിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ട എല്ലാ സഹകരണങ്ങളും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

സസ്നേഹം,

സന്തോഷ്‌

Share and Enjoy:
  • Print
  • Facebook
  • Yahoo! Buzz
  • Twitter
  • Google Bookmarks
  • email
  • Add to favorites
  • Google Buzz
  • IndianPad
  • LinkedIn
  • Live
  • MSN Reporter
  • NewsVine
  • Orkut
  • PDF
  • RSS

അഭിപ്രായങ്ങള്‍

കാലാവസ്ഥ

Palghat Kerala India
February 22, 2012, 11:58 pm
Intermittent clouds
Intermittent clouds
28°C
real feel: 27°C
current pressure: 1010 mb
humidity: 52%
wind speed: 4 km/h NE
wind gusts: 4 km/h
sunrise: 6:12
sunset: 18:03
 

Indian Stock Market

Jobs and Recruitments


© 2011 പുലാപ്പറ്റ.കോം VISITORS: Suffusion theme by Sayontan Sinha